നടി ഒവിയ നായികയായി എത്തുന്ന പുതിയ ചിത്രം 90 എംഎല് ന്റെ ട്രെയിലര്‍ വിവാദമാകുന്നു. എ സര്‍ട്ടഫിക്കേറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേഷക ജനശ്രദ്ധ നേടിയ വ്യക്തിയാണ് ഒവിയ. അമിത അശ്ലീല പ്രയോഗങ്ങളും ചൂടന്‍ രംഗങ്ങളും അടങ്ങിയ ട്രെയിലറിന് നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പോണ് സിനിമകളേക്കാള്‍ മോശകരമാണ് ഇന്നത്തെ ചില തമിള്‍ സിനിമകള്‍ എന്ന് ആരാധകര്‍ പറയുന്നു ഇത്തരത്തിലുള്ള സിനിമകള്‍ ഇന്റസ്ട്രീയെ മുഴുവന്‍ മോശമായി ബാധിക്കുമെന്നും ഒവിയയില് നിന്നു ഇത്തരമൊരു ചിത്രം പ്രതീക്ഷിച്ചിരുന്നില്ല എന്നും ആരാധകര്‍ ചോദിക്കുന്നു. മലയാളി താരം ആന്സൂന് പോള്‍,മാസും,ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഫെബ്രുവരി 22 തിയേറ്ററുകളില്‍ എത്തും.