കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് വോെണ്ണല് ആദ്യ 2റൗണ്ട് പൂര്‍ത്തി ആയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് 757 വോട്ടുകള്‍ക്ക് മുന്നില്‍. യുഡിഎഫ് പൊന്നാപുരംം കോട്ടയായ രാമപുരത്തും കടനാടും ഇടതിനൊപ്പം. നേരത്തെ തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എല്‍.ഡി.എഫും യു.ഡിഎഫും ഒപ്പത്തിനൊപ്പം. ആറ് വോട്ടുകള്‍ വീതമാണ് ഇരുവരും നേടിയത്. മൂന്ന് വോട്ടുകള്‍ അസാധുവായി. ഇനി സര്‍വീസ് വോട്ടുകളുടെ എണ്ണമാണ് ലഭിക്കേണ്ടത്.
പത്ത് മണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമെന്ന് കരുതുന്നു. പാലാ കാര്‍മല്‍ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഒരുമാസം നീണ്ടു നിന്ന പ്രചാരണ പരിപാടികള്‍ക്കൊടുവില്‍ സെപ്റ്റംബര്‍ 23നായിരുന്നു പാലായില്‍ തിരഞ്ഞെടുപ്പ് നടന്നത്. 71.41 ശതമാനം വോട്ടാണ് തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്.