എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക പൂര്‍ത്തിയായി. പുതുമുഖങ്ങളെ മത്സരിപ്പിക്കാനൊരുങ്ങി സിപിഎം. അഞ്ച് പുതിയ മുഖങ്ങളാണ് നിയമസഭയിലേക്ക് ആദ്യമായി മത്സരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.

വട്ടിയൂര്‍കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വികെ പ്രശാന്ത് മത്സരിക്കും. അരൂരിന് മനു സി പുളിക്കല്‍ മത്സരിക്കും. കോന്നിയില്‍ കെയു ജനീഷ് കുമാര്‍ സ്ഥാനാര്‍ത്ഥിയാകും. മഞ്ചേശ്വരത്ത് ശങ്കര്‍ റേ മത്സരിക്കും. എറണാകുളത്ത് മനു റോയ് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. അതേസമയം, തെരഞ്ഞെടുപ്പില്‍ സാമുദായിക ഘടകങ്ങളെ സിപിഎം പരിഗണിക്കാറില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയുടെ സാമുദായല്ല നോക്കിയത് യോഗ്യതയാണെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ ബാധിക്കുന്ന തെരഞ്ഞെടുപ്പല്ല ഇത്. തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ശബരിമല ഘടകമല്ലെന്നും അദ്ദേഹം പറഞ്ഞു.


