കണ്ണൂര്‍: ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്ത് ഉയര്‍ന്നുവന്ന ജനവിധിയാണ് കര്‍ണാടകയിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോണ്‍ഗ്രസ് പാഠങ്ങള്‍ ഉള്‍കൊണ്ട് മുന്നോട്ട് പോകണം. ഇനിയെങ്കിലും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറേക്കാലം ഒറ്റയ്ക്ക് രാജ്യം ഭരിച്ചതാണ് കോണ്‍ഗ്രസ്. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇതര രാഷ്ട്രീയ പാര്‍ട്ടികളാണ് അധികാരത്തിലുളളത്. ഇന്നത്തെ ദിവസം തെക്കേ ഇന്ത്യയില്‍ ഒരിടത്തും ബിജെപിയില്ലാത്ത ദിവസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബിജെപിയുടെ തോല്‍വി രാജ്യ താത്പര്യങ്ങള്‍ക്ക് എതിരായ നിലപാടുകള്‍ക്കുളള വിധിയെഴുത്താണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ എത്തിയത് പത്ത് ദിവസമാണ്. കര്‍ണാടകയിലെ എല്ലാ പ്രധാനപ്പെട്ട ഇടങ്ങളിലും പൊതുസമ്മേളനത്തില്‍ പങ്കെടുക്കകയും അര ഡസന്‍ റോഡ് ഷോ സംഘടിപ്പിക്കുകയും ചെയ്തു. എന്നിട്ടും ഫലമുണ്ടായില്ല. ബിജെപി തോല്‍വിയുമായി പൊരുത്തപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.