ബെംഗളൂരു: കര്‍ണാടക ഭരണം കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് തരംഗത്തില്‍ നിലംപരിശായി ബിജെപി. കോണ്‍ഗ്രസിന് 135 സീറ്റുകള്‍ ലഭിച്ചു. 65 സീറ്റുകളിലൊതുങ്ങി ബിജെപി. ജെഡിഎസ് 22 സീറ്റുകളില്‍ വിജയിച്ചു. മറ്റുള്ളവര്‍ 4 സീറ്റുകളില്‍ വിജയിച്ചു. 224 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 113 ആണ് ഭൂരിപക്ഷ നമ്പര്‍.

