മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെയും പിറമാടം ബസേലിയോസ് സെക്കന്റ് കോളേജിലെയും നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ ‘ആസാമിനൊരു കൈതാങ്ങ്’ പദ്ധതിയുടെ ഭാഗമായി പ്രളയം മൂലം വന്‍ നാശം വിതച്ച അസമിലെ ജനങ്ങള്‍ക്ക് വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും ശേഖരിച്ചു നല്കി.
വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച നൂറില്‍ പരം വസ്ത്രങ്ങള്‍, ബഡ്ഷീറ്റ്, മെഴുകുതിരി, തീപ്പെട്ടി, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, തുടങ്ങിയവ സ്കൂള്‍ പ്രിന്‍സിപ്പാള്‍ റോണി മാത്യു ബി.പി.എസ് കോളേജിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഏയ്ഞ്ചല്‍ പൗലോസിന് കൈമാറി. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.റ്റിന്റുമാത്യു, ജോസിന്ജോര്ജ്, റനിത ഗോവിന്ദ്, പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി.പി, വിനോദ് ഇ.ആര്, പൗലോസ് റ്റി, അനിത കെ.സി, സൗമ്യ, കൃഷ്ണപ്രിയ, വോളന്റിയേഴ്സായ സ്റ്റഫിന്ഷാജി, ജോയല്റോയ്, ബിബിന്രവി, രാഹുല്‍ വി.എം തുടങ്ങിയവര്‍ നേതൃത്വം നല്കി.


