മൃഗസംരക്ഷണ വകുപ്പ് വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പദ്ധതിയായ അനിമൽ വെൽഫെയർ ക്ലബ് പേഴയ്ക്കാപ്പിളളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡണ്ട് സി.കെ ബഷീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആലിസ് കെ ഏലിയാസ് വിതരണോത്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡണ്ട് ഇബ്രാഹിം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.എച്ച് ഷെഫീക്ക്, എംസി വിനയൻ, പ്രിൻസിപാൾ ആർ.പത്മ ഫൈസൽ മുണ്ടങ്ങാമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.

