ബംഗളൂരു ജയിന് ഡീംഡ്-ടു-ബി- യൂണിവേഴ്സിറ്റിക്ക് കൊച്ചിയില്‍ ഓഫ് കാമ്പസ് തുടങ്ങാന്‍ യു.ജി.സി അനുമതി നല്‍കിയിട്ടില്ലെന്നും ഇവിടെ നടത്തുന്ന കോഴ്സുകളില്‍ വിദ്യാര്‍ഥികള്‍ വഞ്ചിതരാകരുതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊച്ചിയില്‍ ഓഫ് കാമ്പസിന് അനുമതി നല്‍കിയിട്ടില്ലെന്നും അവിടെ നടത്തുന്ന കോഴ്സുകള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും യു.ജി.സി അറിയിച്ചിട്ടുണ്ട്. ജയിന് യൂണിവേഴ്സിറ്റിയുടെ കൊച്ചി ഓഫ് കാമ്പസിന് യാതൊരു നിയമസാധുതയുമില്ല. കൊച്ചി കാമ്പസില്‍ പഠിച്ചവര്‍ക്ക് നല്കുന്ന ബിരുദവും സാധുവല്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.