ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷക്ക് പ്രായപരിധി നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ നീക്കം. പരീക്ഷാർഥികൾക്ക് നൽകുന്ന അവസരവും വെട്ടിച്ചുരുക്കും. ഇന്നലെ ചേർന്ന പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിന് ശേഷമാണ് കേന്ദ്ര നീക്കം.
വിശദമായ കൂടിയാലോചനക്ക് ശേഷമായിരിക്കും പ്രായപരിധി നിശ്ചയിക്കുക. അടുത്തവർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളിലേക്കുള്ള ഘട്ടങ്ങളായുള്ള മാറ്റത്തോടൊപ്പം ഈ നടപടികളും നടപ്പിലാക്കുമെന്നും, രാധാകൃഷ്ണൻ കമ്മിറ്റിയുടെ ശിപാർശകളിൽ നിന്നുള്ള പരിഷ്കരണങ്ങളുടെ അടുത്ത ഘട്ടമാണ് ഇതെന്നും സർക്കാർ, പാർലമെന്ററി സമിതിയെ അറിയിച്ചു.നിലവിൽ നീറ്റ്-യുജി പരീക്ഷയ്ക്ക് പരമാവധി പ്രായപരിതിയോ എഴുതാവുന്ന തവണകളുടെ എണ്ണത്തിലോ യാതൊരു നിയന്ത്രണവുമില്ല. പരീക്ഷ എഴുതാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 17 വയസായിരിക്കണം എന്നത് മാത്രമാണ് ഒരേയൊരു യോഗ്യതാ മാനദണ്ഡം.


