മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ എസ് എസ് എൽ സി പരീക്ഷ എഴുതിയ (335) വീട്ടൂർ എബനേസർ ഹയർ സെക്കൻ്ററി സ്കൂളിന്, 2021 എസ് എസ് എൽ സി പരീക്ഷയിൽ ഉജ്ജ്വല വിജയം. 100 % വിജയത്തോടൊപ്പം 125 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി. (ആകെ പരീക്ഷ എഴുതിയവരിൽ 37% പേർ A+ നേടി) . 45 വിദ്യാർത്ഥികൾ 9 വിഷയത്തിനും 34 വിദ്യാർത്ഥികൾ 8 വിഷയത്തിനും A+ നേടി. കഴിഞ്ഞ പത്തു വർഷം തുടർച്ചയായി 100 % വിജയം നേടുന്ന വിദ്യാലയമാണ് വീട്ടൂർ എബനേസർ ഹയർ സെക്കൻ്ററി സ്കൂൾ.
കോവിഡിൻ്റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുന്ന സമയത്ത് ,ഓൺലൈൻ അധ്യാപനത്തിൽ സ്വീകരിച്ച നൂതന മാർഗങ്ങളാണ് ഉജ്ജ്വല വിജയം സമ്മാനിച്ചതെന്ന് സ്കൂൾ മാനേജർ കമാൻഡർ സി.കെ.ഷാജി പറഞ്ഞു. ഗ്രേസ് മാർക്കുകൾ ഒന്നും കൂടാതെ നേടിയ മികച്ച വിജയം അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും കൂട്ടായ പരിശ്രമത്തിൻ്റെ ഫലമാണെന്ന് പ്രധാന അധ്യാപിക അനിത കെ.നായർ അഭിപ്രായപ്പെട്ടു.


