തിരുവനന്തപുരം : സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്സിനേഷന് മുന്‍ഗണന നല്‍കും. 18 മുതല്‍ 23 വയസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന നൽകുക. വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും മുന്‍ഗണന ലഭിക്കും. കോളേജുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് വാക്സിനേഷന് മുന്‍ഗണന നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.
ബിരുദ തലം മുതല്‍ ബിരുദാനന്തര ബിരുദ തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂർണ വാക്സിനേഷന് നല്‍കുകയാണ് ലക്ഷ്യം. അതിഥി തൊഴിലാളികള്‍, സ്വകാര്യ ബസ് ജീവനക്കാര്‍, മാനസിക വൈകല്യമുള്ളവര്‍ എന്നിവര്‍ക്കും മുന്‍ഗണന ലഭിക്കും. കൂടാതെ സെക്രട്ടറിയറ്റ്, നിയമസഭാ ജീവനക്കാരെയും, മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരയെും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് ഘട്ടമായി 56 വിഭാഗത്തെ ഇതിനകം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി വാക്സിന് നല്കി വരികയാണ്.എന്നും അധികൃതർ അറിയിച്ചു.


