കോവിഡ് കേസുകള്‍ കുറഞ്ഞ അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്ന് വിദ്യാലയങ്ങള്‍ തുറക്കും. ഡല്‍ഹി, തമിഴ്നാട്, അസം, രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് 50% വിദ്യാര്‍ഥികളുമായി ക്ലാസുകള്‍ ആരംഭിക്കുന്നത്. ഡല്‍ഹിയിലും തമിഴ്നാട്ടിലും 9 മുതല്‍ 12 വരെയുള്ള കുട്ടികള്‍ക്കാണ് ഇന്ന് ക്ലാസ് ആരംഭിക്കുക. ഭൂരിഭാഗം രക്ഷിതാക്കളും വിസമ്മതിച്ചതിനാലും ഓണ്‍ലൈന്‍ – ഓഫ് ലൈന്‍ ക്ലാസുകള്‍ ഒരേ സമയം നടത്തുന്നത് അധ്യാപകര്‍ക്ക് അമിത ഭാരമായതിനാലും ഡല്‍ഹിയിലെ പ്രൈവറ്റ് വിദ്യാലങ്ങള്‍ തല്‍ക്കാലത്തേക്ക് തുറക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.
വിദ്യാലയത്തില്‍ വരുന്നത് സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് അന്തിമ തീരുമാനമെടുക്കാം, കണ്ടെയിന്മെന്റ് സോണിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനമില്ല, അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും രണ്ട് ഡോസ് വാക്സീന് ഉറപ്പാക്കണം തുടങ്ങിയ നിര്‍ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാരുകള്‍ മാര്‍ഗരേഖ ഇറക്കിയിട്ടുണ്ട്.
തമിഴ്നാട്ടില്‍ 9 മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളാണ് തുടങ്ങുന്നത്. രാവിലെ 9.30 മുതല്‍ 3.30 വരെയാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. തെര്‍മ്മല്‍ സ്കാനര്‍ കൊണ്ടു പരിശോധിച്ചു പനിയില്ലെന്ന് ഉറപ്പാക്കിയതിനു ശേഷമായിരിക്കും കുട്ടികളെ പ്രവേശിപ്പിക്കുക.
അതേസമയം കോളജുകളില്‍ ആരോഗ്യവകുപ്പ് വാക്സിനേഷന് ഡ്രൈവും നടത്തുന്നുണ്ട്. 18 കഴിഞ്ഞ വാക്സിന് എടുക്കാത്ത കുട്ടികള്‍ക്കാണ് കോളജില്‍ വച്ച് കുത്തിവെയ്പ്പ് നല്‍കുന്നത്.