കൊല്ലം കളക്ടര്‍ ബി.അബ്ദുള്‍ നാസര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് 19 രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുളള വ്യക്തി ഓഫീസ് സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് കളക്ടര്‍ സ്വയം വീട്ടുനിരീക്ഷണത്തില്‍ പ്രവേശിച്ചത്. ഫെയ്സ്ബുക്ക് പേജിലൂടെ കളക്ടര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഫോളോവേഴ്സ് ആശങ്ക പങ്കുവെച്ചതോടെ സെക്കന്‍ഡറി കോണ്ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ ക്വാറന്റീല്‍ പോകുകയാണെന്നും ആശങ്കപ്പെടാനില്ലെന്നും കളക്ടര്‍ മറുപടി നല്കി.