ഡല്‍ഹി:പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും. ബ്രിട്ടീഷ് ഭരണകാലം മുതൽ ഒട്ടേറെ ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷിയായ പഴയ മന്ദിരത്തിലെ അവസാന സിറ്റിങ്. പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രത്തെക്കുറിച്ച് ഇരുസഭകളിലും മുഴുവൻ ദിവസ ചർച്ച നടക്കും. ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യസഭയിൽ സഭാ നേതാവ് കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ചർച്ചയ്ക്ക് തുടക്കമിടുയെന്നാണ് സൂചന. അംഗങ്ങൾ പാർലമെന്റ് മന്ദിരവുമായി ബന്ധപ്പെട്ട ഓർമകൾ പങ്കുവയ്ക്കും.
നാളെ ഗണേശ ചതുർഥി ദിനത്തിൽ പുതിയ മന്ദിരത്തിലേയ്ക്ക് മാറും. ഇന്ത്യ മുന്നണി നേതാക്കൾ രാവിലെ രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ യോഗം ചേരും. 8 ബില്ലുകളാണ് സമ്മേളനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വനിത സംവരണ ബിൽ പാസാക്കണമെന്ന് ഭരണ,പ്രതിപക്ഷ അംഗങ്ങൾ ഇന്നലെ നടന്ന സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് പ്രധാനമന്ത്രി മാധ്യമങ്ങളെ കാണും.


