സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ആലുവ എടയപ്പുറം മല്ലിശ്ശേരി എം പി അഷ്റഫ് ആണ് മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും 29 തിയതിയാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. 53 വയസായിരുന്നു. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.
