കണ്ണൂരില്‍ രണ്ടര വയസുകാരി വിഷം ഉള്ളില്‍ചെന്ന് മരിച്ചു. പയ്യാവൂരിലാണ് സംഭവം. ചുണ്ടക്കാട്ടില്‍ അനീഷ്-സ്വപ്ന ദമ്പതികളുടെ മകള്‍ അന്സിലയാണ് മരിച്ചത്. കുട്ടിയുടെ അമ്മ സ്വപ്നയും പതിമൂന്ന് വയസുള്ള മൂത്തമകള്‍ അല്‍സീനയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കടബാധ്യതയെ തുടര്‍ന്ന് കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പോലീസ് പറയുന്നത്. ഐസ്ക്രീമില് എലിവിഷം കലര്‍ത്തി കഴിച്ചതാണെന്നാണ് പോലീസിന് അമ്മ നല്കിയ മൊഴി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വപ്നയും മക്കളും വിഷം കഴിച്ചത്. ഐസ്ക്രീമില് എലിവിഷം കലര്‍ത്തി കഴിച്ചതാണെന്ന് പൊലീസ് പറഞ്ഞു. 28 ന് രാവിലെ സംഭവം അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടനെ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാതാവ് സ്വപ്നയുടെയും മൂത്ത മകള്‍ അന്‍സീനയുടെയും നില ഗുരുതരമായി തുടരുകയാണ്.
പയ്യാവൂരില്‍ വസ്ത്രവ്യാപാരം നടത്തുന്ന സ്വപ്നയ്ക്ക് ഒന്നര കോടി രൂപയുടെ കടബാധ്യതയുണ്ടായിരുന്നു എന്നും പൊലീസ് അറിയിച്ചു.


