ബെന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവലിലെ യഥാര്‍ത്ഥ നായകന് ആറാട്ടുപുഴ സ്വദേശി നജീബിന്റെ കൊച്ചുമകള്‍ മരിച്ചു. ഇന്നലെ വൈകിട്ടാണ് ആറാട്ടുപുഴ പത്തിശേരില്‍ തറയില്‍ നജീബിന്റെ മകന് സഫീറിന്റെയും മുബീനയുടെയും ഒന്നര വയസ്സുള്ള മകള്‍ സഫ മറിയം മരിച്ചത്. ജന്മനാ രോഗബാധിതയായ കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കബറടക്കം ഇന്ന് ആറാട്ടുപുഴ പടിഞ്ഞാറ് ജമാഅത്ത് പള്ളിയില്‍ നടക്കും. നജീബിന്റെ ജീവിതം ആസ്പദമാക്കി പൃഥ്വിരാജ്-ബ്ലെസി ടീം ഒരുക്കിയ സിനിമ മാര്‍ച്ച് 28ന് റിലീസ് ചെയ്യാനിരിക്കെയാണ് കൊച്ചുമകളുടെ വിയോഗ വാര്‍ത്ത നജീബിനെ തേടിയെത്തിയത്.