മുംബൈ: തിരുവനന്തപുരം സ്വദേശികളായ യുവദമ്പതികളെ മുംബയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലാഞ്ചിറ ഓള്‍ഡ് പോസ്റ്റ് ഓഫിസ് ലെയിന്‍ മൈത്രിയില്‍ അജയകുമാര്‍ (34), ഭാര്യ തക്കല സ്വദേശി സുജ (30) എന്നിവരാണ് മരിച്ചത്.
രണ്ടു തവണ കൊവിഡ് ബാധിച്ച അജയകുമാറിന് കാഴ്ച മങ്ങുകയും ഭാര്യ സുജയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതോടെ ഇവര്‍ നിരാശരായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം. അജയകുമാര്‍ സോന്‍ഡ എന്ന സ്വകാര്യസ്ഥാപനത്തിലും സുജ ബാങ്ക് ഓഫ് ഇന്ത്യയിലുമാണ് ജോലി ചെയ്തിരുന്നത്.
ഇരുവരുടേയും മൃതദേഹങ്ങള്‍ മുംബയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിച്ചു. സുജയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം നോര്‍ക്കയുടെ ആംബുലന്‍സില്‍ സ്വദേശമായ കാരക്കോണത്തേക്കും അജയകുമാറിന്റെ മൃതദേഹം തിരുവനന്തപുരം നാലഞ്ചിറയിലേക്കും കൊണ്ട് പോകും.


