പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരത്തിലെ കട വരാന്തയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശി സാലി ആണ് മരിച്ചത്.ഇന്ന് വെളുപ്പിന് എത്തിയ ചുമട്ടുതൊഴിലാളി കളാണ് മൃതദേഹം കണ്ടത്.
മൃതദേഹം കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു.എഎം റോഡിലാണ് സംഭവം. ഹോട്ടല്‍ ജീവനക്കാരനാണ് മരിച്ചത്. പെരുമ്പാവൂര്‍ പോലീസ് അന്വേഷണം തുടങ്ങി.


