കൊവിഡ് ബാധിച്ച് കേരളത്തില്‍ ഒരാള്‍ക്കൂടി മരിച്ചു. കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ സ്വദേശി സദാനന്ദന് (60) ആണ് മരിച്ചത്. ദ്രുത പരിശോധനയില്‍ ആണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പരിശോധനയ്ക്കായി സ്രവം അയച്ചു. അര്‍ബുദ രോഗിയായിരുന്നു ഇദ്ദേഹം. ഇന്ന് മറ്റ് മൂന്ന് പേരു കൂടി മരിച്ചിരുന്നു. കോഴിക്കോട് കല്ലായി സ്വദേശിയായ കോയ (57) കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുര സ്വദേശിനി റഹിയാനത്ത് (55) കാര്‍സര്‍ഗോഡ് അണങ്കൂര്‍ സ്വദേശിയായ ഹൈറുന്നിസ (48) എന്നിവരാണ് നേരത്തെ മരിച്ചത്.

