തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തുമ്പ സ്വദേശി അബ്രഹാം കോര (61) ആണ് മരിച്ചത്. ശക്തമായ തിരയിലും ചുഴിയിലും പെട്ട് വള്ളം മറിയുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് ഏഴ് പേര് വള്ളത്തിലുണ്ടായിരുന്നു. കൂടെയുള്ളവര്‍ അബ്രഹാം കോരയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്.
തിരുവനന്തപുരം ജില്ലയില്‍ മത്സ്യബന്ധനം നിരോധിച്ചിരിക്കെയാണ് അപകടം. അറബിക്കടലില്‍ ശക്തമായ കാലവര്‍ഷക്കാറ്റ് വീശുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും തീവ്രമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.


