ഇടുക്കിയില്‍ ഒരു കൊവിഡ് മരണം കൂടി. ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണന്(75) ആണ് മരിച്ചത്. ഇന്നലെയാണ് നാരായണന് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. നാരായണനും മകനും കഴിഞ്ഞ 16-ാം തീയതിയാണ് കമ്പത്തുനിന്നും ഇടുക്കിയിലെത്തിയത്. ഇന്നലെ മകന്റെയും അച്ഛന്‍രെയും പരിശോധനാഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇരുവരെയും ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നാരായണനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്.

