കോട്ടയം: കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.ജെ. ജോസഫിന്റെ ഇളയ മകന് ജോ ജോസഫ് (ജോക്കുട്ടന് – 34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഉച്ചയൂണിന് ശേഷം ഉറങ്ങുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഏറെ നാളായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സംസ്ക്കാരം പിന്നീട് നടക്കും. മാതാവ്: ഡോ. ശാന്ത ജോസഫ്. സഹോദരങ്ങള്‍: അപു, യമുന, ആന്റണി