ആലപ്പുഴ: വീട്ടില്‍ നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം കായലില്‍ കണ്ടെത്തി. പള്ളിപ്പുറം തിരുനല്ലൂര്‍ തോട്ടുവക്കത്ത് ഗോപിനാഥിൻ്റെ മകന് ഹരീഷ് കുമാറിനെയാണ് ( 45) കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രാത്രിയാണ് ഹരീഷിനെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തിരുനല്ലൂര്‍ കായലോരത്തു നിന്നും യുവാവിൻ്റെ ചെരുപ്പ് കണ്ടെടുത്തു.
തുടർന്ന് ഫയര്‍ഫോഴ്സും, പൊലീസുമെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കായലിൽ കണ്ടെടുക്കാന്‍ സാധിച്ചത്. നിര്‍മാണ തൊഴിലാളിയായിരുന്ന ഹരീഷ് കുമാര്‍ ഏറെ നാളായി അസുഖബാധിതനായിരുന്നു. ചികിത്സ നടത്താനുള്ള പണമില്ലാതെ ഹരീഷ് മാസിക സമ്മര്‍ദ്ദം നേരിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു.


