തിരുവനന്തപുരം : ആറ്റിങ്ങലില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. നെടുമങ്ങാട് മഞ്ച സ്വദേശി ജസിംഷ്(25) ആണ് മരണപ്പെട്ടത്. ആറ്റിങ്ങല്‍ മാമത്ത് ആണ് സംഭവം. മാമത്ത് വാഹന കമ്ബനി ഡിസ്പ്ലേ ഇട്ടിരുന്നതിന്റെ ഭാഗമായി കൊടുത്തിരുന്ന ലൈറ്റ് കണക്ഷൻ അഴിച്ചു മാറ്റുന്നതിനിടയിലാണ് വൈദ്യുതാഘാതമേറ്റത്.ഉടൻ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ട നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

