ഗുവഹാത്തി: ലോക്കഡൗൺ കാരണം അസമില്‍ കുടങ്ങിക്കിടന്ന ബസിലെ ജീവനക്കാരന് ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്തിനെയാണ് ബസിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അതിഥി തൊഴിലാളികളുമായി അസമിലേക്ക് പോയതായിരുന്നു അഭിജിത്തും സംഘവും.
കേരളത്തിൻ്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബസുകള്‍ ഇതിലുണ്ട്. മടങ്ങിവരാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അഭിജിത്ത്. കേരളത്തില്‍ നിന്നും പോയ നിരവധി ബസുകള്‍ അസമിലും ബംഗാളിലും കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പെരുമ്പാവൂരില്‍നിന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യിക്കാനായി അതിഥി തൊഴിലാളികളുമായി അസമിലേക്കും ബംഗാളിലേക്കും പുറപ്പെട്ട ബസുകളും ഇക്കൂട്ടത്തില്‍ ഉണ്ട്. തൃശൂരില്‍ നിന്നുളള ബസ് സ്രെെവറായ നജീബ് കെ.പി. (48) ബംഗാളില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.


