ദില്ലി: അരുണാചൽ പ്രദേശിലെ നഹർലാഗൂണിൽ സ്കൂളിലെ വാട്ടർ ടാങ്ക് മറിഞ്ഞുവീണ് മൂന്ന് കുട്ടികൾ മരിച്ചു. മോഡൽ വില്ലേജിലെ സെൻ്റ് അൽഫോൻസ സ്കൂളിൽ ശനിയാഴ്ചയാണ് അപകടം നടന്നത്. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്കൂളിൽ വിദ്യാർത്ഥികൾ കളിക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് നഹർലഗൺ പൊലീസ് സൂപ്രണ്ട് മിഹിൻ ഗാംബോ പറഞ്ഞു. പരിക്കേറ്റ വിദ്യാർഥികളെ ടോമോ റിബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.