തിരുവനന്തപുരം: നിയമപഠന മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ലോ അക്കാദമി ലോ കോളേജ് ഡയറക്ടര്‍ ഡോ എന്‍ നാരായണന് നായര്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 92 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. അദ്ധ്യാപകനും നിയമവിദഗ്ധനുമാണ് നാരായണന് നായര്‍. ജീവിതകാലം മുഴുവന്‍ നിയമ പഠനത്തിന്റെ പുരോഗതിക്കും അത് കൂടുതല്‍ ജനകീയമാക്കുന്നതിനും പ്രയത്നിച്ചു.
1969 മുതല്‍ 1988 വരെ ലോ അക്കാദമി പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു. കേരള സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ആദ്യമായി ഡോക്ടറേറ്റ് നേടിയത് നാരായണന് നായരാണ്. സര്‍വകലാശാലയില്‍ ഏറ്റവുമധികം കാലം സിന്‍ഡിക്കേറ്റ് അംഗവും സെനറ്റ് അംഗവുമായി പ്രവര്‍ത്തിച്ച റെക്കോര്‍ഡും അദ്ദേഹത്തിന്റേതാണ്. ബാര്‍ കൗണ്‍സില്‍ ഓഫ് കേരള അംഗവും എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനുമായി പ്രവര്‍ത്തിച്ചു. കൊച്ചിയില്‍ നാഷനല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സ്ഥാപിക്കുന്നതില്‍ നേതൃപരമായ പങ്കാളിത്തം വഹിച്ചു.
സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായര്‍ സഹോദരനാണ്. മുന്‍ ഐഎഎഎസ് ഉദ്യോഗസ്ഥ പൊന്നമ്മയാണ് ഭാര്യ . രാജ് നാരായണന്, ലക്ഷ്മി നായര്‍ ( ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍) നാഗരാജ് നാരായണന്(കേരള ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകന്) എന്നിവരാണ് മക്കള്‍.


