ന്യൂഡല്‍ഹി; ഗോകുല്‍പുരിയിലുള്ള കുടിലുകളില്‍ വന്‍ തീപിടുത്തം. ഏഴ് പേര് മരിച്ചു. ഗോകല്‍പുരി പിഎസ് പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്. അടുത്തടുത്തായി സ്ഥിതിചെയ്തിരുന്ന കുടിലുകളിലേക്ക് തീ വ്യാപിച്ചതായി നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ അഡീഷണല്‍ ഡിസിപി ദേവേഷ് കുമാര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
13 ഓളം അഗ്നിശമനസേനാ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് പുലര്‍ച്ചെ നാല് മണിയോടെ തീ നിയന്ത്രണവിധേയമാക്കിയത്. രക്ഷാപ്രവര്‍ത്തനം മണിക്കൂറുകളോളം നീണ്ടു.സ്ഥലത്ത് നിന്നും ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഡല്‍ഹി ഫയര്‍ സര്‍വീസ് വിഭാഗം പറഞ്ഞു.


