കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ട് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് പറമ്പില്‍ സ്വദേശി രവീന്ദ്രനും (69) വയനാട് കൊന്നച്ചാല്‍ സ്വദേശി ജോസഫുമാണ് (85) മരിച്ചത്.
പുത്തന്‍കുരിശ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി പൗലോസ് മരിച്ചു. 81 വയസായിരുന്നു. ദീര്‍ഘകാലമായി അര്‍ബുദ ബാധിതന് ആയിരുന്നു പൗലോസ്. ശ്വാസസംബദ്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ചികിത്സയില്‍ ഇരിക്കെയാണ് ഇദ്ദേഹത്തിന് കെവിഡ് പോസിറ്റീവ് ആയത്. സംസ്കാരം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തി.
തൃപ്പൂണിത്തുറ പറവൂര്‍ സ്വദേശിനി സുലോചന മരിച്ച മറ്റൊരാള്‍. 62 വയസായിരുന്നു. കൊവിഡ് ബാധിച്ച് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണകാരണം കൊവിഡ് ആണെന്ന് സ്ഥിരീകരിക്കുന്നതിന് സ്രവം പരിശോധനയ്ക്കയച്ചു. രണ്ട് ദിവസത്തിനിടെ ജില്ലയില്‍ രണ്ടാമത്തെ മരണമാണിത്.
എറണാകുളം ജില്ലയില്‍ കൊവിഡ് ബാധിച്ചു ഇതുവരെ 45 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ചികിത്സയില്‍ ഇരിക്കെ മരിച്ച 25 പേരുടെ പരിശോധന ഫലമാണ് ഇനി ലഭിക്കാനുള്ളത്. മരണനിരക്ക് ഉയരാതെ നോക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കി. 60 വയസിനു മുകളില്‍ ഉള്ളവരില്‍ ജാഗ്രത ശക്തമാക്കണമെന്നും നിര്‍ദേശിച്ചു.


