കൊച്ചിയില്‍ നാവികസേന ഗ്ലൈഡര്‍ തകര്‍ന്ന് രണ്ട് മരണം. രാജീവ് ത്സാ (39), സുനില്‍ കുമാര്‍ (29) എന്നിവരാണ് മരിച്ചത്. രാജീവ് ഉത്തരാഖണ്ഡ് സ്വദേശിയാണ്, സുനില്‍ കുമാര്‍ ബിഹാറുകാരനാണ്. രാവിലെ പരിശീലന പറക്കലിനിടെയായിരുന്നു അപകടം.
പരിശീലന പറക്കലിനിടെ ബി.ഒ.ടി പാലത്തിന് സമീപത്താണ് അപകടം നടന്നത്. ഒഴിഞ്ഞ ഭാഗത്തെ റോഡിലേക്ക് ഗ്ലൈഡര്‍ തകര്‍ന്ന് വീഴുകയായിരുന്നു. പരുക്കേറ്റ ഉദ്യോഗസ്ഥരെ ഐഎന്‍എസ് സഞ്ജീവനിയിലേക്ക് മാറ്റിയിരുന്നു. ചികിത്സ നല്‍കുന്നതിനിടെയാണ് മരണം സംഭവിച്ചത്. അപകടത്തില്‍ നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടു.


