മൂവാറ്റുപുഴ : കാവുങ്കര, പ്ലാമൂട്ടിൽ പരേതനായ ഹാജി പി വി മുഹമ്മദ് ഹാജിയുടെ (പി വി എം ) മകൻ പി എം മുഹമ്മദാലി (മമ്മാലി -65) നിര്യാതനായി. കബറടക്കം ഇന്ന് (തിങ്കൾ ) ഉച്ചക്ക് 12 ന് മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
മൂക്കട കുടുംബാംഗം റംലയാണ് ഭാര്യ.
മക്കൾ റംസി (ഹൈ സ്കൂൾ അധ്യാപിക). കമറുദ്ധീൻ (ബിസിനസ്), റസിയ, അഫ്സർ അലി (ബിസിനസ്), ആഷിക് അലി (യൂ കെ ). മരുമക്കൾ : റഷീദ് (ഫോറസ്ററ് റേഞ്ചർ), ഷെൽമി, ഷാമോൻ (ബിസിനസ്സ് ), ഡോ.ഏഞ്ചലിയ ആഷിക്.
മുസ്ലിം ലീഗ് സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം പി എം അമീറലി, മുവാറ്റുപുഴ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അബ്ദുൽ സലാം, പി എം ഇബ്രാഹിം, പി എം ഇസ്മായിൽ, സഫിയ, റുകിയ, സുഹറ, നബീസ എന്നിവർ സഹോദരങ്ങളാണ്.


