മഹാരാഷ്ട്ര: പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ കമിതാക്കള്‍ ഒരുമിച്ച് ജീവനൊടുക്കി. മരണശേഷം ശ്മശാനത്തില്‍ വച്ച് ഇരുവരുടേയും കല്യാണം ബന്ധുക്കള്‍ നടത്തി. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ വേഡ് ഗ്രാമത്തിലാണ് സംഭവം നടന്നത്.
22 വയസുള്ള മുകേഷ്, 19 കാരി നേഹ എന്നിവരാണ് തൂങ്ങിമരിച്ചത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹം നടത്തി തരണമെന്ന് ഇവര്‍ കുടുംബങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓരേ കുടുംബത്തില്‍ ഉള്ളവരായത് കൊണ്ട് ബന്ധുക്കള്‍ വിവാഹത്തെ എതിര്‍ത്തു. ഇതോടെയാണ് ഒരുമിച്ച് മരിക്കാന്‍ കമിതാക്കള്‍ തീരുമാനിച്ചത്.
തൂങ്ങിമരിച്ച ഇവരുവരുടേയും മൃതദേഹങ്ങള്‍ പോസ്മോര്‍ട്ടത്തിന് ശേഷം സംസ്ക്കരിക്കാന്‍ ഒരേ ശ്മശാനത്തില്‍ കൊണ്ടുവന്നപ്പോഴാണ് ബന്ധുക്കള്‍ അവിടെ വച്ച് പ്രതീകാത്മക വിവാഹം നടത്തിയത്. വിവാഹച്ചടങ്ങുകള്‍ നടത്തിയ ശേഷമാണ് മൃതദേഹങ്ങള്‍ സംസ്ക്കരിച്ചത്.


