സംസ്ഥാനത്ത് മൂന്നാമത്തെ കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന ഇരിക്കുര്‍ സ്വദേശി യശോദയാണ് മരിച്ചത്. പരിയാരത്ത് നടത്തിയ ആന്റിജന്‍ പരിശോധയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്കായി സ്രവം ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചു.

