ദുബായി: കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ചവരുടെ കുടുംബങ്ങളും നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്നും ഇവരെയും പട്ടികയില്‍ ഉള്‍പെടുത്താന്‍ ഇടപെടുമെന്നും ലുലു ഗ്രൂപ് ചെയര്‍മാനും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ എം.എ. യൂസുഫലി പറഞ്ഞു. അബൂദാബിയില്‍ മീഡിയ മജ്ലിസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ചവരുടെ പട്ടിക തയാറാക്കി മുഖ്യമന്ത്രിക്ക് അയക്കും. ദുരന്തനിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പ്രവാസികളുടെ വിഷയം ഉള്‍പെടുത്താന്‍ ഇടപെടുമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും നോര്‍ക്കയുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


