അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയ സിആർപിഎഫ് ജവാൻ കുഴഞ്ഞുവീണ് മരിച്ചു. തിക്കോടി പാലോളിക്കണ്ടി സ്വദേശി മിംസിൽ മൻസൂർ (37) അന്തരിച്ചു. സി.ആര്.പി.എഫില്‍ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്തെ ഭാര്യവീട്ടിലാണ് സംഭവം.
ഒരു വയസ്സുള്ള മകനും അഞ്ചുവയസ്സുള്ള മകളുമൊത്ത് കടയിലേക്ക് നടക്കുമ്പോഴാണ് മൻസൂർ ബോധം നഷ്ടപ്പെട്ടത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൈദരാബാദിൽ ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുമ്പോൾ മൻസൂറിനെ കശ്മീരിലേക്ക് നിയമിച്ചു.
സ്ഥലംമാറ്റത്തിന് തയ്യാറെടുക്കാനാണ് സൈനികൻ അവധിക്ക് നാട്ടിലെത്തിയത്.ഇതിനിടെയാണ് ദാരുണമായ ഒരു മരണം സംഭവിക്കുന്നു. മന്‍സൂറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികേളോടെ തിക്കോടി മേളാട്ട് ജുമമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി ഭാര്യ: റോഷ്ന. മക്കൾ: മർസിയ, മഹസാൻ. പിതാവ്: മുഹമ്മദ്. അമ്മ: മറിയം. സഹോദരങ്ങൾ: സഹദ്, മഫാസ്.