കണ്ണൂര്‍: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ ബര്‍ലിന്‍ കുഞ്ഞനന്തന് നായരുടെ ഭാര്യ ശ്രീദേവിപുരത്തെ കോളങ്കട നടുവിലെ വീട്ടില്‍ കെ.എന്‍ സരസ്വതി അമ്മ(90) അന്തരിച്ചു. പരേതരായ പുളിയങ്കോട്ട് കല്യാട് വീട്ടില്‍ കണ്ണന് നായരുടെയും കോളങ്കട നടുവിലെ വീട്ടില്‍ പാര്‍വതിയുടെയും മകളാണ്.ജര്‍മനിയിലെ ബര്‍ലിനില്‍ ബ്ളിറ്റ്സില്‍ ലേഖകനായി ജോലി ചെയ്തിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ മടങ്ങിയ ശേഷം ഇരുവരും നാറാത്ത വീട്ടിലായിരുന്നു താമസം. ബര്‍ലിന്റെ മരണം ശേഷം വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ഏകാന്തജീവിതം നയിച്ചുവരികയായിരുന്നു സരസ്വതി അമ്മ.
ഏകമകള്‍ ഉഷ(ബര്‍ലിന്‍)
മരുമകന്: ബര്‍ണര്‍ റിസ്റ്റന്‍(ബര്‍ലിന്‍)
സഹോദരങ്ങള്‍:രുഗ്മിണിയമ്മ, പരേതായ തങ്കം.


