തിരുവനന്തപുരം: നര്‍ത്തകിയും അവതാരകയും ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്ന ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. സംവിധായകന് ശ്യാമപ്രസാദിന്റെ ഭാര്യയാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥയായി ജോലി ചെയ്തു വരികയായിരുന്നു. സംസ്കാരം വൈകിട്ട് 3.30ന് തൈക്കാട് ശാന്തികവാടത്തില്‍. ഷീബ ദൂരദര്‍ശനിലെ ആദ്യകാല അനൗണ്‍സറാണ്. പരസ്യസംവിധായകനും നിര്‍മാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കള്‍. ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാല്‍ ഭര്‍തൃപിതാവാണ്.


