കൊറിയന്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസ് അവസാനിപ്പിച്ചെന്ന് കോഴിക്കോട് ടൗണ്‍ പൊലീസ്. പീഡനം നടന്നിട്ടില്ലെന്ന് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചത്. യുവതി താന്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും കുറേ നാളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്നും പറഞ്ഞത്. യുവതിയെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ദക്ഷിണ കൊറിയന്‍ കൗണ്‍സിലേറ്റ് ജനറല്‍ ഓഫീസിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ഒമ്പതാം തിയതിയാണ് കൊറിയന്‍ യുവതി കരിപ്പൂരില്‍ വിമാനമിറങ്ങിയത്.
ടൂറിസ്റ്റ് വിസയിലെത്തിയ ഇവര്‍ കോഴിക്കോട്ടെ രണ്ടു ഹോട്ടലുകളിലായി തമസിക്കുകയായിരുന്നു. പിന്നീട് നാട്ടിലേക്ക് തിരിച്ചുപോകാനായി 23ാം തിയതിയാണ് ഇവര്‍ വീണ്ടും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ മതിയായ രേഖകളില്ലാത്തതിനാല്‍ ഇവരെ വനിത സെല്ലിന് കൈമാറുകയായിരുന്നു. ഇവിടെ വെച്ച് ഇവര്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും തുടര്‍ന്ന് കോഴിക്കോട് മെഡിക്കള്‍ കോളേജിലേക്ക് മറ്റുകയായിരുന്നു.
അവിടെ വെച്ചാണ് ഇവര്‍ താന്‍ പീഡിനത്തിനിരയായതായി ഡോക്ടറോഡ് പറഞ്ഞത്. പിന്നീട് പൊലീസ് കേസെടുത്ത് അന്വേഷം ആരംഭിച്ചു. എന്നാല്‍ യുവതി അന്വേഷണവുമായി സഹകരിച്ചിരുന്നില്ല.
തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ കോണ്‍സുലേറ്റ് ഉദ്യേഗസ്ഥരെ വിവരമാറിയിക്കുകയായിരുന്നു. ഇവരുമായി സംസാരിക്കവേയാണ് യുവതി താന്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും കുറേ നാളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്നും പറഞ്ഞത്. ഇതിന്റ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ടൗണ്‍ പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചത്.


