രാഖിലും മാനസയും തമ്മില്‍ പ്രണയം തുടങ്ങിയത് ഒരു വര്‍ഷം മുന്‍പെന്ന് സുഹൃത്ത് ആദിത്യന്. രാഖില്‍ എറണാകുളത്തുബപോയത് മാനസയെ കാണാന്‍ വേണ്ടി മാത്രമാണ്. രാഖിലിന് എറണാകുളത്ത് ജോലി ഉണ്ടായിരുന്നില്ലെന്നും സുഹൃത്ത് വെളിപ്പെടുത്തി. രാഖിലിന് തോക്ക് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് അറിയില്ല. ബംഗളൂരുവില്‍ രാഖിലിന് ബന്ധമുണ്ടായിരുന്നുവെന്നും സുഹൃത്ത് വ്യക്തമാക്കി.
മാനസയെ കൊലപ്പെടുത്താന്‍ രാഖില്‍ ഉപയോഗിച്ച തോക്ക് വടക്കേ ഇന്ത്യയില്‍ നിന്നും കൊണ്ടു വന്നതെന്നാണ് സൂചന. ലൈസന്‍സ് ഇല്ലാത്ത ഈ തോക്ക് കേരളത്തില്‍ കണ്ടു വരാത്ത തരമാണെന്നാണ് പ്രാഥമിക നിഗമനം. തോക്ക് ഫാക്ടറി നിര്‍മിതമല്ലെന്നും കണ്ടെത്തിയുണ്ട്. തോക്കിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണമാണ് നടത്തുന്നത്. രാഖില്‍ വടക്കേ ഇന്ത്യയില്‍ പോയതായി സൈബര്‍ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ബിഹാര്‍, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ പോയതായാണ് വിവരം. വടക്കേ ഇന്ത്യയില്‍ ലഭിക്കുന്ന തരത്തിലുള്ള ഈ തോക്ക് രഖില്‍ തന്നെ കേരളത്തിലേക്ക് കൊണ്ടു വന്നതാകാമെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
രാഖില്‍ അന്തര്‍മുഖനായിരുന്നുവെന്നാണ് ബന്ധു വ്യക്തമാക്കിയത്. അധികം സംസാരിക്കാത്ത, ഒതുങ്ങിയ പ്രകൃതക്കാരനായിരുന്നു. തോക്ക് തരപ്പെടുത്താന്‍ തക്ക ബന്ധം രാഖിലിന് ഉണ്ടായിരുന്നില്ല. നാട്ടില്‍ സുഹൃത്തുക്കള്‍ കുറവായിരുന്നു. ഇന്റീരിയര്‍ ഡിസൈനറായിരുന്ന രാഖില്‍ ജോലിയുമായി ബന്ധപ്പെട്ട് അധികവും പുറത്തായിരുന്നു. എംബിഎയൊക്കെ കഴിഞ്ഞ ആളാണ്. മാനസയുമായി ബന്ധമുണ്ടായിരുന്നതൊന്നും അറിഞ്ഞിരുന്നില്ല. കൊലപാതകത്തിന് ശേഷമാണ് സംഭവത്തെക്കുറിച്ച് അറിയുന്നതെന്നും ബന്ധു വ്യക്തമാക്കി.
ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കോളജിന് സമീപമുള്ള വാടക വീട്ടിലെത്തിയാണ് രാഖില്‍, മാനസയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് രാഖില്‍ സ്വയം വെടിയുതിര്‍ത്തുകയായിരുന്നു. നാട്ടുകാാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു.


