എറണാകുളം കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കണ്ണൂര്‍ സ്വദേശി മാനസ(24)യെ സുഹൃത്താണ് കൊലപ്പെടുത്തിയത്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജിന് സമീപമാണ് സംഭവം.
കണ്ണൂര്‍ സ്വദേശി തന്നെയായ രാഖിനാണ് മാനസയെ കൊലപ്പെടുത്തിയത്. കോളജിന് സമീപമുള്ള വാടക വീട്ടിലാണ് കൊലപാതകം നടന്നത്. സംഭവം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


