സുരക്ഷിതവും നിയമപരവുമായ ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അര്‍ഹതയുണ്ടെന്നും വിവാഹിതരെയും അവിവാഹിതരെയും തമ്മില്‍ വേര്‍തിരിക്കുന്നത് ഭരണഘടനാ വിരുദ്ധമായി കണക്കാക്കുമെന്നും സുപ്രിംകോടതി. ഗര്‍ഭം അലസിപ്പിക്കാനുള്ള ഒരു സ്ത്രീയുടെ അവകാശം ഇല്ലാതാക്കാന്‍ വൈവാഹിക നില കാരണമാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
അവിവാഹിതരും അവിവാഹിതരുമായ സ്ത്രീകള്‍ക്ക് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് പ്രകാരം ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ടെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി.
വിവാഹിതരായ സ്ത്രീകളും ലൈംഗികാതിക്രമത്തെയോ ബലാത്സംഗത്തെയോ അതിജീവിച്ചവരുടെ ഭാഗമാകാം. തന്റെ സമ്മതമില്ലാതെയും ഒരു സ്ത്രീ ഭര്‍ത്താവില്‍ നിന്ന് ഗര്ഭിണിയാകാം. സ്ത്രീയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗിക വേഴ്ച ബലാത്സംഗത്തിന്റെ പരിധിയില്‍ വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.


