പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കല്‍ തന്നെയും പറ്റിക്കാന്‍ ശ്രമിച്ചെന്നു കടുത്തുരുത്തി ആയാംകുടി മാംഗോ മെഡോസ് ജൈവവൈവിധ്യ പാര്‍ക്ക് എംഡി എന്‍.കെ. കുര്യന്. 2012ല്‍ എറണാകുളത്തെ സുഹൃത്ത് വഴിയാണ് മോന്സന് ബന്ധപ്പെട്ടത്. സുഹൃത്തിനോടു മോന്‍സനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ സ്വന്തം കാരവനില്‍ സഞ്ചരിക്കുന്നയാളാണ് എന്നാണു പറഞ്ഞത്.
മൂന്നാറില്‍ വച്ച് ഭിക്ഷ യാചിക്കുന്നവര്‍ക്ക് പോലും അഞ്ഞൂറിന്റെ നോട്ടുകളാണ് മോന്സന് നല്‍കിയതെന്നും സുഹൃത്ത് പറഞ്ഞു. മാംഗോ മെഡോസില്‍ നേരിട്ട് എത്തി പ്രോജക്ടുകള്‍ കണ്ടു മടങ്ങി. എറണാകുളത്തെ വീട്ടിലേക്ക് ക്ഷണിച്ചെന്നും അവിടെ പോയി കണ്ടെന്നും കുര്യന് പറയുന്നു.
ഇന്ത്യ മുഴുവന്‍ മാംഗോ മെഡോസ് വ്യാപിപ്പിക്കാന്‍ മുടക്കേണ്ട ഫണ്ട് റിലീസ് ചെയ്യുന്നതിന് റിസര് ബാങ്കില്‍ നിന്ന് എന്തോ ഒരു ചെറിയ തടസമുണ്ടന്നും, അതു നീക്കാന്‍ അത്യാവശ്യമായി എട്ടുലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സാമ്പത്തിക ഇടപാട് നടന്നിട്ടില്ലെന്നും കുര്യന് പറയുന്നു.


