ആലുവ: നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വൈദികനെതിരെ എടത്തല പൊലീസ് കേസെടുത്തു. മരട് സെന്റ് മേരിസ് മദ്ലേനിയന് ദേവാലയത്തിലെ സഹവികാരി വരാപ്പുഴ സ്വദേശി സിബി വര്‍ഗീസിനെ (33)തിരെയാണ് പോലീസ് കേസ് എടുത്തത്.
എടത്തല പഞ്ചായത്തിലെ കുഴിവേലിപ്പടിയില്‍ ഒരു വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നു വൈദികനെന്ന് പൊലീസ് പറഞ്ഞു. ഈ വീട്ടിലെ കുട്ടിയെ രണ്ട് തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് മാതാവ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ വൈദികന് ഒളിവില്‍പ്പോയി. വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് എടത്തല പൊലീസ് അറിയിച്ചു.


