കല്പറ്റ: പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ അതിക്രമിച്ച കേസില്‍ മധ്യവയസ്കനെ അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചു. മുട്ടില്‍ പരിയാരം സ്വദേശി അബ്ദുല്‍ സലീമിനെയാണ് (52) കല്പറ്റ പോക്സോ കോടതി ജഡ്ജി എം.വി. രാജകുമാര ശിക്ഷവിധിച്ചത്.
2018ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജി. സിന്ധു ഹാജരായി. ഡിവൈ.എസ്.പി ജേക്കബും കമ്പളക്കാട് സബ് ഇന്‍സ്പെക്ടറായ കെ.എസ്. അജേഷുമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്.


