റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങി കിടക്കുകയായിരുന്ന സ്ത്രീയുടെ പക്കല്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി. മഥുര റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.
സംഭവത്തില്‍ ജിആര്‍പി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ ഇയാള്‍ കുട്ടിയുമായി കടന്നുകളഞ്ഞിരിക്കാമെന്നാണ് റിപ്പോര്‍ട്ട്.
കുട്ടിക്കായി വിവധ ടീമുകളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഒപ്പം കുട്ടിയെ തട്ടിക്കൊണ്ടു പോയയാളുടെ ഫോട്ടോ പൊലീസ് പുറത്തു വിട്ടു. ഇയാളെ കുറിച്ച് എന്തെങ്കിലും അറിവ് ലഭിക്കുന്നവര്‍ പൊലീസിനെ വിവരമറിയിക്കാനും മഥുര പൊലീസ് അറിയിച്ചു. പ്രതിക്കായി ഉത്തര്‍ പ്രദേശിലെ ഹത്രാസിലും അലിഗറിലും തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.


