സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.
ഇന്നലെ പുലര്‍ച്ചെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി തന്നെ വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണമുണ്ടാകുന്നത്. ജനല്‍ ചില്ലുകള്‍ തകര്‍ന്നതിന് പുറമെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനും കേടുപാടുകള്‍ സംഭവിച്ചിരുന്നു.
ആക്രമണം നടക്കുന്ന സമയത്ത് ആനാവൂര്‍ നാഗപ്പന് വീട്ടിലുണ്ടായിരുന്നില്ല, ഇന്നലെ അദ്ദേഹം ജില്ലാ കമ്മിറ്റി ഓഫിസിലായിരുന്നു. അതുകൊണ്ട് തന്നെ പ്രാദേശിക നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.


