അര്ജുന് ആയങ്കി കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തത് 22 തവണയെന്ന് കസ്റ്റംസ് കണ്ടെത്തല്‍. ഇത്തരത്തില്‍ 17 കിലോയിലധികം സ്വര്‍ണം തട്ടിയെടുത്തതായി കസ്റ്റംസ് പറഞ്ഞു. തട്ടിയെടുത്തതിലേറെയും കൊടുവള്ളി സംഘത്തിന്റെ സ്വര്‍ണമാണെന്നാണ് കണ്ടെത്തല്‍.
ആറ് കോടിയിലധികം രൂപയുടെ സ്വര്‍ണം തട്ടിയിട്ടുണ്ടെന്നും കസ്റ്റംസ് പറഞ്ഞു. കുരുവികളെ സ്വാധീനിക്കാനും അര്ജുന് ആയങ്കിക്ക് ഒരു സംഘം ഉണ്ടായിരുന്നു. ഡീലിംഗ് ഏജന്റുമാര്‍ എന്നായിരുന്നു ഇവര്‍ അറിയപ്പെട്ടിരുന്നത്. കള്ളക്കടത്ത് സംഘം നല്കുന്നതിന്റേ നാലിരട്ടി വരെ ആയിരുന്നു ഇവര്‍ കുരുവികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഒറ്റുകാരായി മാറുന്ന കുരുവികള്‍ക്ക് സംരക്ഷണവും ഈ സംഘം നല്‍കിയിരുന്നു.
വിദേശത്ത് നിന്നും സ്വര്‍ണം വിമാനത്താവളത്തില്‍ എത്തിക്കുന്നവരെയാണ് കുരുവികള്‍ എന്ന് വിളിക്കുന്നത്. 18 നും 30 നും മധ്യേ പ്രായമുള്ളവരായിരുന്നു ഇതില്‍ ഏറെയും.


