തന്നെയും മകളേയും ആക്രമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രേമനന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും. കെഎസ്ആര്‍ടിസിയെ പ്രേമനന് അപമാനിച്ചതാണ് പ്രശ്നത്തിന് കാരണമെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രതികള്‍ ആരോപിച്ചത്. എന്നാല്‍ പ്രേമനന് തള്ളി.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി നാളെ പരിഗണിക്കും. കാട്ടാക്കട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്സെഷന് എടുക്കാനെത്തിയ അച്ഛനേയും മകളയേും കെഎസ്ആര്‍ടിസി ജീവനക്കാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയത് എന്ത് കൊണ്ടെന്ന് ദൃശ്യങ്ങള്‍ പറയും. പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ ദുരൂഹതയുണ്ടെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ സമീപിക്കുമെന്നും പ്രേമനന് വ്യക്തമാക്കി.
ഒരാഴ്ചയ്ക്ക് മുന്‍പാണ് സംഭവം നടക്കുന്നത്. പ്രതികളെ ഇനിയും പിടിക്കാത്ത പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. പ്രതികള്‍ എവിടെപ്പോയി ഒളിച്ചാലും പോലീസ് അവരെ കണ്ടെത്തുമെന്നാണ് ഗതാഗതമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.


