മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി. ഇതോടെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലസിന് അനുമതി ലഭിച്ചു. കസ്റ്റഡി അപേക്ഷയും മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. തിങ്കളാഴ്ച ആശുപത്രിയില്‍ അഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്യാന്‍ അനുമതി നല്കി. മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ടിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.
ഏഴ് നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ തള്ളിയത്. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാം. 30-ാം തിയതിയാണ് ചോദ്യം ചെയ്യേണ്ടത്. രാവിലെ 9 മണി മുതല്‍ 12 മണി വരെയും, വൈകീട്ട് 3 മണി മുതല്‍ 5 മണി വരെയുമാണ് ചോദ്യം ചെയ്യാന്‍ അനുമതി.
ചോദ്യം ചെയ്യുന്നതിന് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊവിഡ് ടെസ്റ്റ് നടത്തണം. പ്രതിയെ മാനസികമായും ശരീരികമായും പീഡിപ്പിക്കരുത്. ചികിത്സ തടസപ്പെടുത്തരുത്. ഒരു മണിക്കൂറിന് ശേഷം പതിനഞ്ചു മിന്റ് ഇടവേള നല്‍കണം. ചോദ്യം ചെയ്യല്‍ സമയത്ത് മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമേ പാടുള്ളു. ഉത്തരവിന്റെ പകര്‍പ്പ് ആശുപത്രി അധികൃതര്‍ക്ക് നല്‍കണം. എന്നിവയാണ് നിബന്ധനകള്‍.


